പിലിബിത് : രാജ്യത്തെ ബാങ്കുകളെയെല്ലാം പറ്റിച്ച് കോടികള്‍ വായ്പയെടുത്ത് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പുതിയ കഥകള്‍ പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്തിലുള്ള കര്‍ഷകനാണ് വിജയ് മല്യയുടെ ജാമ്യക്കാരന്‍ എന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ പിടികൂടാന്‍ പറ്റാത്ത അധികൃതര്‍ പ്രതികാരം തീര്‍ത്തത് പാവപ്പെട്ട കര്‍ഷകന്റെ മേലാണ് . മല്യയുടെ ജാമ്യക്കാരനാണെന്ന് കാണിച്ച് പിലിബിത്തിലെ ഖജൂരിയ നവിരാം സ്വദേശിയായ മന്‍മോഹന്‍ സിംഗ് എന്ന കര്‍ഷകന്റെ അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിക്കുകയുണ്ടായി.
പിലിബിത്തിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ രണ്ട് അക്കൗണ്ടുകള്‍ സിംഗിനുണ്ട്.നാല് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. അടുത്ത കാലത്ത് 32,000 രൂപ ഇയാള്‍ തിരിച്ചടയ്ക്കുകയും ചെയ്തു.ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സര്‍ക്കാര്‍ സഹായങ്ങളടക്കം ഒന്നും ഈ കര്‍ഷകന് കിട്ടാതായി. എട്ട് ഏക്കര്‍ ഭൂമിയാണ് കര്‍ഷകനുള്ളത്. എങ്ങനെയാണ് കോടികളുടെ വായ്പയ്ക്ക് താന്‍ ജാമ്യക്കാരനായതെന്നും ആരാണ് ഈ വിജയ് മല്യയെന്നും ഈ ഉത്തര്‍പ്രദേശുകാരന് അറിയില്ല.
ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇത് സംബന്ധിച്ച് മന്‍മോഹന്‍ കത്തയച്ചു. തനിക്ക് മല്യയെ അറിയില്ലെന്നും എങ്ങനെ തന്റെ പേര് ജാമ്യക്കാരന്റെ പേരായെന്ന് അറിയില്ലെന്നും ചൂണ്ടി കാണിച്ചിട്ടുണ്ട്. പരാതി ലഭിച്ചാല്‍ സംഭവത്തില്‍ ഇടപെടാമെന്ന് പിലിബിത്ത് ജില്ലാ മജിസ്ട്രേറ്റും അറിയിച്ചിട്ടുണ്ട്.
Post Your Comments