ന്യൂയോര്‍ക്ക്: നോക്കിയ മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് മടങ്ങിവരുന്നു. ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കി. നോക്കിയ മുന്‍ എക്‌സിക്യുട്ടിവ് ജീന്‍ ഫ്രാങ്കോയിസ് ബാരില്‍ ആണ് ഇടപാടിനു നേതൃത്വം വഹിച്ചത്. തായ്‌വാനിലെ ഫോക്‌സ്‌കോണ്‍ ആകും നോക്കിയ ബ്രാന്‍ഡിനായി മൊബൈല്‍ ഫോണുകളും ടാബ്‌ലറ്റുകളുമാകും വിപണിയിലെത്തിക്കുക.
ഒരു കാലത്ത് ലോകവിപണിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കമ്പനിയായിരുന്നു നോക്കിയ. നഷ്ടത്തിലേക്കു കൂപ്പുകുത്തിയതിനെ തുടര്‍ന്നു സ്ഥാപനത്തെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ശ്രേണിയിലെ വിലക്കുറവുള്ള മോഡലുകളുടെ അവകാശം മൈക്രോസോഫ്റ്റ് എച്ച്എംഡിക്കും ഫോക്‌സ്‌കോണിനും 2,380 കോടി രൂപയ്ക്കു കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ഇടപാടിന്റെ വാര്‍ത്ത പുറത്തുവന്നതോടെ നോക്കിയയുടെ ഓഹരി വില കുതിച്ചുകയറിയിട്ടുണ്ട്.
Post Your Comments