Latest NewsIndiaNews

മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം: 700 കടകള്‍ കത്തി നശിച്ചു

ഇറ്റാനഗറിനടുത്തുള്ള നഹര്‍ലഗണ്‍ ഡെയ്‌ലി മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഇറ്റാനഗറിനടുത്തുള്ള നഹര്‍ലഗണ്‍ ഡെയ്‌ലി മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. 700 കടകള്‍ കത്തി നശിച്ചതായാണ് വിവരം. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ മാര്‍ക്കറ്റാണിത്. തലസ്ഥാന നഗരിയായ ഇറ്റാനഗറില്‍ നിന്ന് 14 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Read Also: വാട്‌സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടതിന് പിന്നാലെ റിപ്പോര്‍ട്ട് തേടി കേന്ദ്രം

കടകള്‍ മിക്കതും മുളകളും മരത്തടികളും ഉപയോഗിച്ച് നിര്‍മ്മിച്ചതിനാലാണ് ഇത്രവേഗം തീ ആളിപ്പടര്‍ന്നതെന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ അറിയിച്ചു. എല്‍പിജി സിലിണ്ടറുകളും തീപ്പിടുത്തം വ്യാപിക്കാന്‍ കാരണമായി. അഗ്‌നിശമനസേനയുടെ മൂന്ന് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button