KeralaNews

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ച് എം വി നികേഷ് കുമാര്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ച് എം വി നികേഷ് കുമാര്‍. ജനങ്ങളില്‍ ഒരുവനായി വിളിപ്പാടകലെ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.അധികാരത്തിലെത്തുന്ന ഇടതുസര്‍ക്കാര്‍ അഴീക്കോടിന്റെ വികസനത്തിനായി മികച്ച ഇടപെടലുകള്‍ തന്നെയാകും നടത്തുകയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം ;

പ്രിയപ്പെട്ടവരെ,
അഴീക്കോട് മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത പ്രിയ വോട്ടർമാർക്ക് നന്ദി. ഇനിയെന്നും നിങ്ങളിലൊരുവനായി ഒരു വിളിപ്പാടകലെ ഞാനുമുണ്ടാകും. അധികാരത്തിലെത്തുന്ന ഇടതുസർക്കാർ അഴീക്കോടിന്റെ വികസനത്തിനായി മികച്ച ഇടപെടലുകൾ തന്നെയാകും നടത്തുക.
ഊർജസ്വലമായ പ്രചരണമാണ് അഴീക്കോടെ ഓരോ ഇടതുപക്ഷ പ്രവർത്തകരും നടത്തിയത്. നവമാധ്യമങ്ങളിലൂടെ ലോകമാകെയുള്ള മലയാളികളും അഴീക്കോടിനൊപ്പം ചേർന്നു. അഴീക്കോടെ ജനതയും ഓരോ ചുവടുവെപ്പിലും കരുത്തായി കൂടെനിന്നു. നിങ്ങളേവരും കാട്ടിയ സ്നേഹത്തിന് ഒരിക്കൽ കൂടി നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button