കൊച്ചിക്കാരനായ് 6 വയസുകാരൻ നിഹാലിന്റെ കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വിഡിയോ സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ്ബുക്ക് 2000 ഡോളർ നൽകിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത് . കുട്ടികൾക്കു ചെയ്യാൻ പാകത്തിനുള്ള പാചക പരീക്ഷണങ്ങളാണു കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലിലുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ആരംഭം. കളിപ്പാട്ടങ്ങളും മറ്റും അൺബോക്സ് ചെയ്യുന്ന ഉപകരണങ്ങളുടെ വിശദാംശങ്ങൾ പറഞ്ഞുനൽകുന്ന ഏവൻട്യൂബ് എന്ന യുട്യൂബ് ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനായിരുന്നു നിഹാൽ. യുഎസ് സ്വദേശിയായ 12 വയസ്സുകാരനാണ് ഇതിന്റെ പിന്നിൽ. ഇത്തരമൊരു ചാനൽ തുടങ്ങാൻ നിഹാലിനു പ്രേരണയയതും ഈ ചാനലാണ് .
അമ്മ റൂബി രാജഗോപാലിനൊപ്പം അടുക്കളയിൽ സഹായിച്ചാണു നിഹാൽ രുചിയുടെ കുഞ്ഞുവിശേഷങ്ങൾ പഠിച്ചെടുക്കുന്നത്. അമ്മ പറഞ്ഞു നൽകുന്ന വിഭവങ്ങളിൽ നിഹാലിന്റെ പൊടിക്കൈകൾ കൂടിയാകുമ്പോൾ കിച്ചാട്യൂബിനുള്ള വിഭവമായി. മാസത്തിൽ ഓരോ വീഡിയോ വീതം അപ്ലോഡ് ചെയ്തു . അങ്ങനെ അപ്ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്ക്രീം എന്ന വിഡിയോയാണ് ഇപ്പോൾ ഫെയ്സ്ബുക് സ്വന്തമാക്കിയിരിക്കുന്നത്.
യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ സന്ദേശം അപ്രതീക്ഷിതമായാണു നിഹാലിന്റെ പിതാവ് രാജഗോപാലിന് വരുന്നത് . പിന്നാലെ ഫേസ്ബുക്കിൽ നിന്നും വീഡിയോയുടെ കോപ്പിറൈറ്റ് സ്വന്തമാക്കുന്നതായി സന്ദേശം എത്തി .ഫെയ്സ്ബുക്കിന്റെ ‘സ്പേസ് ഫോർ എവരിവൺ’ എന്ന പുതിയ ക്യാംപയിനു വേണ്ടി വിഡിയോ ഉപയോഗിക്കുമെന്നാണു സന്ദേശം.വിഡിയോയുടെ കോപ്പിറൈറ്റിനു 1000 ഡോളറും നിഹാലിന്റെ ടാലന്റ് റൈറ്റായി 1000 ഡോളറുമാണു കമ്പനി നൽകുന്നത്.
Post Your Comments