ജയിച്ചാൽ ഭൂരിപക്ഷത്തിന് ആനുപാതികമായ വൃക്ഷത്തൈകൾ നാട്ടു പിടിപ്പിക്കുമെന്ന് ആഹ്വാനം ചെയ്ത തോമസ് ഐസക് നട്ടുപിടിപ്പിക്കേണ്ടത് 31032 വൃക്ഷത്തൈകള്‍. ആലപ്പുഴയില്‍ തോമസ് ഐസക് 31032 വോട്ടുകള്‍ക്കാണ് ലാലി വിന്‍സെന്റിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷത്തിന് ആനുപാതികമായ വൃക്ഷത്തൈകള്‍ മണ്ഡലത്തില്‍ നട്ടുപിടിപ്പിക്കുമെന്നും പതിനായിരത്തില്‍ പരം വൃക്ഷത്തൈകള്‍ തയ്യാറാക്കിയെന്നും കഴിഞ്ഞ ദിവസം ഐസക് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. പതിനായിരത്തിൽപരം വൃക്ഷത്തൈകൾ നട്ടുകഴിഞ്ഞിരിക്കുന്നു . ഇനിയും ഇരുപതിനായിരത്തിലേറെ വൃക്ഷതൈകള്‍ കൂടി മണ്ഡലത്തില്‍ നടണം . എന്‍റെ പ്രിയ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുവാന്‍. എനിക്ക് കിട്ടുന്ന ഭൂരിപക്ഷത്തിന്‍റെ അത്ര തന്നെ വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കും എന്ന് ഞാന്‍ ഉറപ്പു കൊടുത്തിരുന്നു എന്ന് ഫേസ്ബുക്കിലൂടെ തോമസ് ഐസക് വ്യക്തമാക്കി .
Post Your Comments