മാസ്സച്യൂസെറ്റ്സ്: മാസ്സച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.അറുപത്തിനാലുവയസ്സുള്ള തോമസ് മാനിങ്ങ്സ്, ശസ്ത്രക്രിയക്കുശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു .
50 സര്ജന്മാര് 15 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കുശേഷമാണ് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മുറിച്ചു നീക്കപ്പെട്ട പുരുഷലിംഗം മാറ്റിവെച്ചത്. മരിച്ച ഒരു വ്യക്തിയുടെ ലിംഗമാണ് തോമസ്സില്‍ തുന്നി പിടിപ്പിച്ചത്.
Post Your Comments