ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നത് എത്തി നോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരേ കേസെടുക്കും. കേസെടുക്കാന്‍ ആലപ്പുഴ എസ്‌പി പുന്നപ്ര പൊലീസിനു നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിനാണു കേസെടുക്കുന്നത്.
പോളിങ് ബൂത്തിനുള്ളില്‍ പ്രിസൈഡിങ് ഓഫിസറുടെ അനുമതിയില്ലാതെ ഒരു പ്രവൃത്തിയും ചെയ്യരുതെന്ന നിര്‍ദേശം സുധാകരന്‍ ലംഘിച്ചതായാണു കലക്ടര്‍ക്കു ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.
Post Your Comments