ഗ്വാളിയര്‍ : കൊല്ലാന്‍ ശ്രമിച്ചവരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച് പശു. സീമാ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചവരെയാണ് പശു നേരിട്ടത്. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി പിന്നീട് മരിച്ചു.
വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ പിതാവായ കല്യാണ്‍ സിംഗും അമ്മാവനായ ലക്ഷന്‍ സിംഗുമാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പശുവിന്റെ ആക്രമണത്തില്‍ കൊലപാതകികളിലൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിയെ പശു രക്ഷിക്കുന്നത് സ്ഥിരീകരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 26 സെക്കന്‍ഡുള്ള വീഡിയോയില്‍ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കുത്തി പരുക്കേല്‍പ്പിക്കുന്നത് കാണാം. പെണ്‍കുട്ടിയെ ആക്രമിക്കുന്നവരെ സമീപത്തെവിടെനിന്നോ പാഞ്ഞെത്തിയ പശു നേരിടുന്നതായാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. പശുവിന്റെ കുത്തേറ്റ് തറയില്‍ വീണ രണ്ടു പേരുടെയും മുകളിലേക്ക് സമീപത്ത് പാര്‍ക്ക് ചെയ്ത മോട്ടോര്‍ ബൈക്കുകള്‍ മറിഞ്ഞ് വീഴുന്നതും കാണാം.
Post Your Comments