അബുദാബി: അബുദാബിയിൽ പുറംലോകം കാണാതെ പത്ത് വർഷമായി തന്റെ വീടിനുള്ളിൽ ചിലവഴിച്ച് മലേഹ എന്ന പത്തുവയസ്സുകാരി. രണ്ടാം ക്ലാസ്സിൽ പഠനം നിർത്തിയ പെൺകുട്ടിക്ക് കൂട്ടുകാരില്ല. പെൺകുട്ടിയ്ക്ക് തന്റെ അച്ഛനമ്മമാരെ പോലും അധികം കാണാൻ കഴിഞ്ഞിരുന്നില്ല, കുട്ടിയുടെ അച്ഛനമ്മമാർ ഏറിയ കാലവും ജയിലിലായിരുന്നു.
“പുറംലോകം അപകടങ്ങൾ നിറഞ്ഞതാണ്. എന്റെ ലാപ്ടോപ്പിലെ കാർട്ടൂൺ സുഹൃത്താക്കളുടെ കൂടെ ഞാൻ സന്തുഷ്ടയാണ്. എന്റെ അമ്മയെ ഏറെ കാലമായി ഞാൻ കണ്ടിട്ടില്ല, ഉടനെ തന്നെ അമ്മ എന്നെ കാണാൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്” മലേഹ പറയുന്നു.
ഇന്ത്യൻ ദമ്പതികളായ ഫൈസലിന്റെയും ബിന്ദുവിന്റേയും മകളാണ് മലേഹ. ഇവർക്ക് മുൻപ് നല്ല ജോലിയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഒരു ബിസിനസ് തുടങ്ങുകയും അത് തകരുകയും തുടർന്ന് വല്യ കടബാധ്യതയിലേയ്ക്ക് ഇവരെ അത് തള്ളിവിടുകയുമായിരുന്നു. ബിസിനസ് നല്ല രീതിയിൽ നടത്തനുള്ള കഴിവില്ലായ്മ അവരെ ജയിലിൽ വരെ എത്തിക്കുകയായിരുന്നു. ബിന്ദു വർഷങ്ങളായി ഇപ്പോൾ ജയിലിലാണ്. ചെക്ക് മടങ്ങിയ കേസിലാണ് ഇവർ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. മലീഹായുടെ അച്ഛൻ ഫൈസൽ ജയിൽ മോചിതനായെങ്കിലും അയാളുടെ വിസ കാലാവധി കഴിഞ്ഞിട്ട് ഏഴ് വർഷങ്ങളായി. മലേഹയ്ക്ക് പാസ്പോര്ട്ട് ഉണ്ടെങ്കിലും വിസയുമില്ല എമിറേറ്സ് ഐഡിയുമില്ല. ഓരോ ദിവസവും ജീവിക്കുക എന്നത് ഇപ്പോൾ ഈ കുടുംബത്തിന് ഒരു വെല്ലുവിളിയാണ്. എങ്കിലും മലേഹയുടെ ഏക ആഗ്രഹം അവളുടെ അമ്മയെ ഒന്ന് കാണാൻ കഴിയണം എന്നാതാണ്.
ഇപ്പോൾ ദുബായിൽ നടക്കുന്ന പൊതുമാപ്പ് ഈ കുടുംബത്തിന് പുത്തൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്.
Post Your Comments