UAELatest NewsGulf

ഇന്ത്യൻ വിദ്യാർഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസ് : പാക്കിസ്ഥാനി യുവാവിനു ശിക്ഷ വിധിച്ച് കോടതി

ദുബായ് : ഇന്ത്യൻ വിദ്യാർഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസിൽ പാക്കിസ്ഥാനി യുവാവിനു മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ദുബായ് ക്രിമിനൽ കോടതിയാണ് വിധി പ്രസ്‌താവിച്ചത്‌. ശിക്ഷയ്ക്കു ശേഷം നാട് കടത്താനും ഉത്തരവിൽ പറയുന്നു. ഒരു വർഷം മുൻപാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

25കാരനായ പാക്കിസ്താനി യുവാവും 21 വയസ്സുള്ള വിദ്യാർഥിനിയും സോഷ്യൽ മീഡിയയിലൂടെയാണ്‌ പരിചയത്തിലാകുന്നത്. ശേഷം യുവാവ് വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. യുവതി അത് നിരസിക്കുകയും ഇയാളുമായുള്ള അടുപ്പം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം സംസാരിക്കുവാൻ യുവാവിന്റെ രക്ഷിതാക്കളെ കാണാനായി ഇരുവരും പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഷൂസു കൊണ്ട് മുഖത്ത് അടിയേറ്റ പെൺകുട്ടിയുടെ ശ്രവണ ശേഷി ഭാഗികമായി നഷ്ടപ്പെട്ടു. വാഹനത്തിൽ നിന്നു രക്ഷപ്പെട്ട യുവതി വീട്ടിലെത്തി പിതാവിനൊപ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button