അരിസോണ: അമേരിക്കയിലെ മരുഭൂമിയില്‍ വെള്ളം കിട്ടാതെ ഇന്ത്യന്‍ ബാലിക മരിച്ചു.അനധികൃത കുടിയേറ്റശ്രമത്തിനിടെയാണ് ദാരുണ സംഭവം നടന്നത്. ഗുര്‍പ്രീത് കൗര്‍ എന്ന ആറ് വയസ്സുകാരിയാണ് മരിച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കുകയായിരുന്നു പെൺകുട്ടിയുടെ കുടുംബം അടങ്ങുന്ന സംഘം.
കുട്ടിയുടെ അമ്മ സംഘാംഗങ്ങള്‍ക്കൊപ്പം വെള്ളം തേടി പോയ സമയത്താണ് കുട്ടി മരിച്ചത്.
അരിസോണയിലെ ലൂക്വില്ലെയിലായിരുന്നു ഗുര്‍പ്രീതും സംഘവും. മനുഷ്യക്കടത്തുകാരാണ് ഇവരെ മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് നിഗമനം.
ഗുര്‍പ്രീതിന്റെ മൃതശരീരം കണ്ടെത്തിയ സ്ഥലം അതീവ ദുര്‍ഘട മേഖലയിലാണ്. അതിര്‍ത്തിയില്‍ വച്ച് പിടിയിലായ രണ്ട് ഇന്ത്യന്‍ സ്‌ത്രീകളില്‍ കുട്ടിയുടെ മരണവിവരം അറിയുന്നത്. തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.ഈ വര്‍ഷം മാത്രം 58 പേരാണ് അനധികൃത കുടിയേറ്റശ്രമത്തിനിടെ മരിച്ചത്.
Post Your Comments