Latest NewsNewsInternationalGulf

യുഎഇയിൽ 13കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് സംഭവിച്ചത്

ദുബായ്: 13കാരിയായ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇ-മെയില്‍ അക്കൗണ്ടിലേക്കാണ് 27 കാരനായ ഇന്ത്യക്കാരന്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. കുടുംബ സുഹൃത്തുകൂടിയായ ഇയാള്‍ വീട്ടില്‍ വരുമ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറിയിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് ദുബായ് പോലീസ് പ്രതിയെ പിടികൂടി. യുവാവിനെ കോടതി മൂന്നുമാസം തടവിന് ശിക്ഷിച്ചു.

also read:യുഎഇയിൽ ജോലിക്കെത്തിയ വിദേശ വനിതയെ സ്‌പോൺസർ പീഡിപ്പിച്ചു

മകളുടെ ഇ-മെയില്‍ അക്കൗണ്ടില്‍ സുപരിചിതനായ വ്യക്തി അയച്ച അശ്ലീല ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. തങ്ങളുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത് അമ്മയെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ മകള്‍ക്ക് അയച്ചതായി കണ്ടെത്തി. സംഭവത്തെക്കുറിച്ച്‌ പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന്, പോലീസിനെ വിവരം അറിയിക്കുകയും
സംഭവം പുറത്തു പറയാതിരിക്കാൻ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button