വാഷിംഗ്ടണ്‍: സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ നീക്കം. ഐ.എസ് വിരുദ്ധ പോരാട്ടവുമായി സിറിയയില്‍ ആധിപത്യം ഉറപ്പിക്കാനാണ് പാക്കിസ്ഥാനിലെ അല്‍ക്വയ്ദ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്‍നുസ്ര ഫ്രണ്ടിന്റെ പേരില്‍ സിറിയയില്‍ പിടിമുറുക്കാനാണു ശ്രമം. സിറിയ കേന്ദ്രീകരിച്ചു ശക്തി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ യൂറോപ്പിലേക്കു പടര്‍ന്നു കയറാമെന്നാണ് അല്‍ക്വയ്ദയുടെ പ്രതീക്ഷ. സിറിയയില്‍ ഐ.എസ് പക്ഷത്ത് 25,000 ഭീകരര്‍ ഉണ്ടെന്നാണു കണക്ക്. നുസ്ര ഫ്രണ്ടിന് 10,000 ഭീകരരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം.
Post Your Comments