KeralaNews

കേരളത്തില്‍ തൂക്കുമന്ത്രിസഭ; ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കും: പി.സി. ജോര്‍ജ്

ഈരാറ്റുപേട്ട: കേരളത്തില്‍ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്നും അത് ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അതില്‍ സംശയം വേണ്ടെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മത്സരിക്കുന്ന ജോര്‍ജ് പറഞ്ഞു. 1000 വോട്ടെങ്കിലും തനിക്ക് ഭൂരിപക്ഷം ലഭിക്കും. പാലാ നിയോജക മണ്ഡലത്തില്‍ കെ.എം.മാണി തോല്‍ക്കുമെന്നും അഴിമതിക്കെതിരെ ജനങ്ങളുടെ വിധിയെഴുത്തുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button