ശ്രീനഗര്‍ : ജയ്‌ഷെ മുഹമ്മദ് ഭീകരനെന്ന സംശയിക്കുന്നയാളെ ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ പിടികൂടി. പാക് അധിനിവേശ കാശ്മീരിലെ ഭീകരവാദ വിഭാഗം കമാന്‍ഡറായ അബ്ദുള്‍ റഹ്മാന്‍ എന്ന ഭീകരനാണ് പിടിയിലായിരിക്കുന്നത്. ബാരാമുള്ളയിലെ ഹജിബാലില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
ആധാര്‍ കാര്‍ഡ്, എകെ47 റൈഫിള്‍, നാലു ഗ്രനേഡുകള്‍, വയര്‍ലെസ് സെറ്റ് തുടങ്ങിയവ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇയാളില്‍ നിന്നും കണ്ടെത്തിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നും വ്യക്തമല്ല. കമ്പ്യൂട്ടര്‍ നിര്‍മിതമായ ആധാര്‍ കാര്‍ഡില്‍ ഷാഹിര്‍ അഹമ്മദ് ഖാന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഗുലാം റസുല്‍ എന്ന് പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നത്.
ബാരാമുള്ളയില്‍ അടിത്തറ ഉറപ്പിച്ച് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമവും ഇയാള്‍ നടത്തിയിരുന്നതായും. 46 രാഷ്ട്രീയ റൈഫിള്‍സിന്റെയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.
Post Your Comments