കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി സ്ഥാനാര്‍ത്ഥിയുമായ ടി.പി രമ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആകുലതകളുമായി മകന്‍ അഭിനന്ദ് ആര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദ് രംഗത്ത് വന്നത്. എനിക്ക് വേണ്ടിയെങ്കിലും എന്റെ അമ്മയെ വെറുതെ വിടണം. എന്റെച്ഛന്റെ ഓര്‍മ്മയില്‍ ജിവിക്കാന്‍ എനിക്കമ്മയെ വേണമെന്നും അഭിനന്ദ് പറയുന്നു.
കെ.കെ രമ ആക്രമിക്കപ്പെട്ട സംഭവം കലാശക്കൊട്ടില്‍ ഒരു വിഷയമാക്കരുതെന്ന് അമ്മയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ ധൈര്യം തന്ന അമ്മയെ അല്ലേ ഞാനിന്ന് ആശുപത്രിയില്‍ കണ്ടതെന്നും ഫെയ്‌സ്ബുക്കി പോസ്‌ററില്‍ അഭിനന്ദ് കുറിക്കുന്നു.
Post Your Comments