Gulf

സൗദിയില്‍ ബാശിര്‍ സിസ്റ്റം നടപ്പിലാക്കി

റിയാദ് : റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സൗദിയില്‍ ബാശിര്‍ സിസ്റ്റം നടപ്പിലാക്കി. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ട്രാഫിക് നിയമ ലംഘനങ്ങളും അപകടങ്ങളും കൃത്യമായി രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഗതാഗത മന്ത്രാലയം നടപ്പിലാക്കിയത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ 20 ബാശിര്‍ സിസ്റ്റമാണ് ഗതാഗത മന്ത്രാലയം പ്രവര്‍ത്തന സജ്ജമായിട്ടുളളത്. ഇതില്‍ 12 സിസ്റ്റം ദാമ്മാമിലും ബാക്കി എട്ട് സിസ്റ്റം അല്‌ഖോ ബറിലുമാണു പ്രവര്‍ത്തിക്കുന്നത്. ബാശിര്‍ സിസ്റ്റം കണ്ടെത്തിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തുന്നതിന് ട്രാഫിക് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നാഷണല്‍ ഡാറ്റ സെന്ററിലെ വിഭാഗങ്ങളുമായി ഒത്തുനോക്കും. കൂടാതെ നമ്പര്‍ പ്ലെയിറ്റിന്റെ ഫോട്ടോ എടുത്ത് വാഹന ഉടമയുടെ മൊബൈലുകളിലേക്ക് മെസേജായി അയക്കുകയും ചെയ്യും.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ബാശിര്‍ സിസ്റ്റം നടപ്പിലാക്കുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായത്. വാഹനങ്ങളുടെ അമിത വേഗം, സിഗ്‌നല്‍ ലംഘിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ ബാശിര്‍ സിസ്റ്റം പിടികൂടും. കൂടാതെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും െ്രെഡവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ബാശിര്‍ സിസ്റ്റം വഴി കണ്ടെത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും കുറച്ചു കൊണ്ടുവരുന്നതിന് ബാശിര്‍ സിസ്റ്റം ഏറെ സഹായകമാകുമെന്നാണ് അധികൃതരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button