മെല്‍ബണ്‍: പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ 1900 കംഗാരുക്കളെ കൊന്നൊടുക്കും. പുതുതായി നടത്തിയ കംഗാരു കണക്കെടുപ്പിന്റെ അവസാനമാണ് വര്‍ധിച്ചു വരുന്ന കംഗാരു വര്‍ഗ്ഗം പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന കാരണത്താല്‍ ഇവയെ കൊന്നൊടുക്കാന്‍ തീരുമാനമായത്. ഈസ്റ്റേണ്‍ ഗ്രെ കംഗാരുക്കളെയാണ് കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കംഗാരുക്കളുടെ പ്രത്യുല്‍പ്പാദന ശേഷി കുറക്കാനായുള്ള മരുന്നുകളുടെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് വിജയകരമായാല്‍ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഓഗസ്റ്റ് മാസം ആദ്യം ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 4000 കംഗാരുക്കളെയാണ് പരിസ്ഥിതിക്ക് പ്രത്യാഘാതം സൃഷ്ടിക്കുന്നവെന്നതിന്റെ പേരില്‍ കൊന്നിട്ടുള്ളത്.
Post Your Comments