NewsInternational

സ്വിറ്റ്സർലൻഡിനു ശേഷം ലോകത്തിലെ മനോഹര പ്രണയതീരമായി കാശ്മീർ

ശ്രീനഗര്‍: തീവ്രവാദികളും സൈന്യവും തമ്മിലുള്ള പോരാട്ടത്തിന്‍റെ നിരന്തര വേദികളില്‍ ഒന്നാണെങ്കിലൂം ഭൂമിയിലെ ഏറ്റവും മനോഹര പ്രണയതീരങ്ങളില്‍ കശ്മീര്‍ രണ്ടാമത്. പ്രമുഖ ട്രാവല്‍ മാഗസിനായ ലോണ്‍ലി പ്ളാനറ്റിന്റെ സർവേയിലാണ് ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷണമുള്ള കശ്മീര്‍ പ്രണയഭൂമിയില്‍ സ്വിറ്റ്സര്‍ലന്‍റിന് പിന്നിലാണെന്ന് പറയുന്നത്.

ലോകത്ത് രണ്ടാമതുള്ള കശ്മീര്‍ പക്ഷേ ഇക്കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണ്. ഒരിക്കല്‍ കശ്മീര്‍ താഴ്വരയില്‍ എത്തുന്ന പ്രണയികള്‍ ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്നു ചോദിക്കുമെന്നാണ് മാഗസിന്‍ പറയുന്നത്. അശാന്തമാണെങ്കിലും ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ തടയാന്‍ അതിനൊന്നുമാകില്ലെന്നും പറയുന്നുണ്ട്.

വിനോദസഞ്ചാരം ലക്ഷ്യമിട്ട് കശ്മീരിനെ സുരക്ഷിത താവളമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബദ്ധശ്രദ്ധമാണ് എന്നിരിക്കെ ശ്രീനഗറില്‍ ദിനംപ്രതി വന്നു പോകുന്നത് 4000 സഞ്ചാരികളാണ്. വന്നുപോകുന്ന സഞ്ചാരികള്‍ക്ക് പുറമേ കശ്മീര്‍ താഴ്വാരത്തിന്‍റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ബോളിവുഡ് സിനിമകളും സഞ്ചാരികളെ ഇവിടേയ്ക്ക് വരാന്‍ കൊതിപ്പിക്കുന്നുണ്ടെന്നും മാസിക പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button