തിരുവനന്തപുരം : പോളിംഗ് ബൂത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണനയ്ക്ക് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വോട്ട് രേഖപ്പെടുത്താനായി എത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. മുതിര്‍ന്ന പൗരന്മാരെക്കൂടാതെ ഭിന്നശേഷിയുള്ളവര്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ എന്നിവര്‍ക്കും പ്രത്യേക പരിഗണന ഉണ്ടാകും. മനുഷ്യാവകാശ കമ്മിഷന് സിറിയന്‍ ജോസഫിനെയാണു ഇക്കാര്യം അറിയിച്ചത്.
Post Your Comments