ദോഹ : വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. വയോധികരുടെ സാമൂഹിക സുരക്ഷ, താമസസൗകര്യം, ജോലി, സംരക്ഷണം എന്നിവ നിയമപരമായി ഖത്തർ ഉറപ്പാക്കിയിട്ടുണ്ട്.
എന്നാൽ ഭരണഘടനാപരമെന്നതിലുപരി മതപരമായ ഉത്തരവാദിത്തവും സാംസ്കാരികമായ കടമയും കൂടിയായാണ് ഈ വിഷയത്തെ കാണുന്നതെന്നു യുഎന്നിലെ ഖത്തർ സെക്കൻഡ് സെക്രട്ടറി അബ്ദുല്ല ഖാലിഫ അൽ സുവൈദി പറഞ്ഞു. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 39-ാമത് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read also:ദുബായിലെ വാഹന ഉടമകള്‍ക്ക് ഒരു സന്തോഷ വാർത്ത ; വാഹന രജിസ്ട്രേഷന് പുതിയ വഴി
സമൂഹത്തിന് ഒരുപാട് നേട്ടങ്ങൾ നൽകിയവരാണ് വയോധികർ. അവരെ പുറന്തള്ളാൻ കഴിയില്ല. അവരുടെ അവകാശങ്ങൾ തുടർന്നും ഖത്തർ സംരക്ഷിക്കുമെന്ന് അബ്ദുല്ല ഖാലിഫ വ്യക്തമാക്കി.
Post Your Comments