തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ കോടതി വിധി തനിക്ക് ക്ഷീണമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ നിന്നും അച്യുതാനന്ദനെ വിലക്കണമെന്ന ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
താന്‍ സമര്‍പ്പിച്ച മുഖ്യഹര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വി.എസ് പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ മാറ്റി പറഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.എസിനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി വെള്ളിയാഴ്ച വൈകീട്ടോടെയാണ് തള്ളിയത്.
മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കുന്നത് പ്രതിപക്ഷനേതാവിന്റെ അവകാശത്തിന് മേലുളള കടന്നുകയറ്റമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്ക് അപരിഹാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു. മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ പരിഗണിക്കുന്നത് വിചാരണക്കോടതിക്ക് വിട്ടു.
Post Your Comments