KeralaNews

ജിഷയുടെ അമ്മയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പോലീസിന്റെ വിലക്ക്‌

പെരുമ്പാവൂര്‍ : ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയേയും സഹോദരി ദീപയേയും കാണുന്നതിന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വിലക്ക്‌. ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയിലാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ജിഷ കൊല്ലപ്പെടാന്‍ കാരണം അയല്‍പ്രദേശത്തുള്ളവരാണെന്നും തനിക്ക്‌ ചിലരെ സംശയമുണ്ടെന്നും ജിഷയുടെ അമ്മ രാജേശ്വരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷമാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.
മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മറ്റ്‌ ജനപ്രതിനിധികള്‍ക്കും പുറമേ സോളാര്‍ തട്ടിപ്പുകേസ്‌ പ്രതി സരിത എസ്‌.നായര്‍ക്കും ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പോലീസ്‌ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. എന്നാല്‍ വ്യാഴാഴ്‌ച ദീപയേയും അമ്മയേയും കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button