താജ്മഹലിന് ‘പ്രാണി’ഭീഷണി.തൂവെളള നിറത്തിലുളള മാര്‍ബിള്‍ ശില്പത്തില് പ്രാണികള്‍ പച്ചക്കുത്തുകള്‍ ഏല്‍പ്പിച്ചു കടന്നുപോകുന്നു . രാത്രികാലങ്ങളില്‍ താജിന്റെ ഭിത്തിയില്‍ വിശ്രമിക്കുന്ന പ്രാണികള്‍ നേരം വെളുക്കുമ്പോള്‍ കറുപ്പും, പച്ചയും കലര്‍ന്ന കുത്തുകള്‍ അവശേഷിപ്പിച്ചിട്ടാണ് പോകുന്നത്. ഭുവന് വിക്ര എന്ന ആര്‍ക്കിയോളജിസ്റ്റാണ് ഇത് താജില്‍ നിന്നും കണ്ടെത്തിയത്.
സമീപത്ത് വേറെയും കെട്ടിടങ്ങളുണ്ടെങ്കിലും പ്രാണികള്‍ താജിലേക്കു മാത്രമായി പറന്നെത്തുന്നതെന്തുകൊണ്ടാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയില്‍ താജിനുനേരേ പ്രാണികള്‍ ആക്രമണം നടത്തിയിരുന്നു.ഇനി വെളള മാര്‍ബിളില്‍ തീര്‍ത്ത കൊട്ടാരം പച്ചയോ കറുപ്പോ നിറത്തില്‍ കാണേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യങ്ങളാൽ യമുനയിലെ ജലത്തിൻെറ അവസ്ഥയും, തീരത്ത് ചിതയൊരുക്കുന്നതും പ്രാണികളും മറ്റും വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
Post Your Comments