Kerala

ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും തിരിച്ചടി. പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസിനലാണ് ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി. വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന ഉപഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയുടെതാണ് വിധി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കെതിരെ 136 അഴിമതിക്കേസുകള്‍ ഉണ്ടെന്നാണായിരുന്നു വി.എസിന്റെ ആരോപണം. തനിക്കെതിരെ 31 കേസുകളുണ്ട് എന്നുള്ളത് വി.എസിന്റെ കള്ളപ്രചാരണമാണെന്നും, തനിക്കെതിരെ കേസുകളല്ല പരാതികള്‍ മാത്രമാണുള്ളത് എന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നത്. അതേ സമയം മുഖ്യമന്ത്രിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നുമായിരുന്നു വി.എസ് സ്വീകരിച്ച നിലപാട്.

ഒരൊറ്റ കേസുപോലും ഇല്ലെന്നതാണ് വാസ്തവമെന്ന് ഉമ്മന്‍ചാണ്ടി വി.എസിന് മറുപടി നല്‍കിയിരുന്നു. മുന്‍ധനമന്ത്രി കെ.എം മാണിക്കെതിരെ മാത്രമാണ് എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നത്. തെറ്റായ പ്രചരണത്തില്‍ മാപ്പ് പറയുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരെയുള്ള 31 കേസുകളുടെ പട്ടിക സത്യവാങ്മൂലമായി വി.എസ് അച്യുതാനന്ദന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മാനനഷ്ട കേസിലെ മറ്റ് ആരോപണങ്ങള്‍ വിചാരണകോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button