കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തുന്ന സി.പി.എം അധികാരത്തിലെത്തിയാല്‍ പിണറായി വിജയനെ പിന്‍വാതിലിലൂടെ മുഖ്യമന്ത്രി ആക്കുമെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കൂത്തുപറമ്പില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന്റേതും യു.ഡി.എഫിന്റേതും വര്‍ഗീയ പ്രീണനനയങ്ങളാണ്. ഇതാണു കേരളത്തിന്റെ വികസനത്തകര്ച്ചയ്ക്കു കാരണം. എല്ലാവരെയും പരിഗണിക്കുന്ന നയമാണു ബിജെപിയുടേത്. ഇരുമുന്നണികളെയും തോല്‍പ്പിച്ചു കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments