Kerala

ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി വെങ്കയ്യ നായിഡു ; അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോഴത്തെ വിവാദം

എറണാകുളം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. സൊമാലിയ പരാമര്‍ശത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ട കാര്യമില്ല. മുഖ്യമന്ത്രി ആദ്യം സരിത നായര്‍ക്കു മറുപടി നല്‍കട്ടെയെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

അഴിമതി ആരോപണങ്ങളില്‍ നിന്നു രക്ഷപ്പെടാനാണ് ഇപ്പോഴത്തെ വിവാദം. ഇത്തരമൊരു താരതമ്യം പ്രധാനമന്ത്രി നടത്തിയിട്ടില്ല. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം വ്യക്തമാണ്. സോളാര്‍ ഗ്രഹണത്തോടെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കും. ലിബിയയിലെ നഴ്‌സുമാരെ നാട്ടിലെത്തിച്ചതില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ല. പ്രധാനമന്ത്രിയും സുഷമ സ്വരാജുമാണ് ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തത്. അവരെ വിമാനത്താവളത്തില്‍ സ്വീകരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button