ന്യൂഡല്‍ഹി: ഫോണ്‍ വിളി മുറിയലിന് ടെലികോം കമ്പനികളില്‍ നിന്നും പിഴ ഈടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉപഭോക്താവിന് അനുകൂലമായി ട്രായ് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി. ട്രായ് തീരുമാനം ഏകപക്ഷീയവും നീതികരിക്കാന്‍ സാധിക്കാത്തതുമാണെന്ന് കോടതി പറഞ്ഞു.തടസ്സപ്പെടുന്ന ഓരോ കോളിനും ഒരു രൂപ വീതം പിഴ ഈടാക്കാനായിരുന്നു ട്രായിയുടെ തീരുമാനം. ഉപഭോക്താക്കളില്‍ നിന്നും നിരന്തരം ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ വിളി മുറിയലിന് പിഴ ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്. ഈ തീരുമാനമാണ് ടെലികോം കമ്പ നികള്‍ സമര്‍പ്പിച്ച ഹർജികള്‍ പരിഗണിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബഞ്ച് റദ്ദാക്കിയത്.
കോള്‍ ഡ്രോപ് ഉണ്ടായാല്‍ നാലുമണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു നഷ്ടപരിഹാരത്തുക നിക്ഷേപിച്ച് അതിന്റെ വിവരങ്ങള്‍ അറിയിക്കണം എന്നാണ് കമ്ബനികള്‍ നല്‍കിയ നിര്‍ദേശം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണെങ്കില്‍ അടുത്ത ബില്ലില്‍ ഈ തുക കുറയ്ക്കണം. ജനുവരി ഒന്നു മുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ സേവനദാതാക്കളോടു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദേശിച്ചിരുന്നു.
Post Your Comments