NewsInternational

പനാമ രേഖകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍

വാഷിങ്ടണ്‍ : രാഷ്ട്രനേതാക്കള്‍ അടക്കം ലോകമെമ്പാടുമുള്ള പ്രമുഖരുടെ അനധികൃത രഹസ്യനിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട പനാമ രേഖകള്‍ ഓണ്‍ലൈനില്‍. യു.എസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ ആണ് രണ്ടു ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരം പ്രസിദ്ധീകരിച്ചത്.

ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിന്‍ മാതൃകയില്‍ വിവരങ്ങള്‍ തിരയാനുള്ള സൗകര്യത്തോടെയാണ് ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.45ന് വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്നര ലക്ഷത്തിലേറെപ്പേരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലുള്ളത്. എന്നാല്‍ ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പരസ്യമാക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവര്‍ ഉള്‍പ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന വിദേശത്ത് നിക്ഷേപം നടത്തിയത്.
ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം ഇന്ത്യക്കാരുടെയും പേര് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. ഇതില്‍ ചില മലയാളികളുമുണ്ട്. ശതകോടികളുടെ ആദായനികുതി വെട്ടിപ്പാണ് ഇത്തരം വിദേശനിക്ഷേപങ്ങളിലൂടെ നടന്നതെന്നാണ് ആരോപണമുയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button