വ്യാജപ്രചാരണത്തിനെതിരെ ബി.ജെ.പി പരാതി നല്‍കി

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ബീഫ് കഴിക്കുന്നവരുടെയും കീഴ് ജാതിക്കാരുടെയും വോട്ട് തനിക്ക് വേണ്ട എന്ന രീതിയില്‍ രവീശ തന്ത്രിയുടെ ഫോട്ടോ വെച്ചാണ് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ഞായറാഴ്ച മുതല്‍ വ്യാജ പ്രചരണം നടന്നത്.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റുകള്‍ക്ക് സമാന രീതിയിലാണ് വ്യാജ പോസ്റ്റര്‍ നിര്‍മിച്ചത്. ഇതിനായി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ലോഗോയും മറ്റും ഉപയോഗിച്ചിരുന്നു. ഇതുശ്രദ്ധയില്‍ പെട്ടതോടെ എന്‍.ഡി.എ കാസര്‍ഗോഡ് ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. സദാനന്ദ റേ സൈബര്‍ സെല്ലിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. .

Share
Leave a Comment