IndiaNews

ഉത്തരാഖണ്ഡ് ഭരണ പ്രതിസന്ധി: സുപ്രീംകോടതി വിധി വന്നു

ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധിക്ക് പരിഹാരം തേടി സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നാളെ നടത്തുന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ആശ്വാസം. കോണ്‍ഗ്രസിന്‍റെ 9 വിമത എംഎല്‍എമാരെ ആയോഗ്യരാക്കിയ ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നാണിത്. അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എ-മാര്‍ക്ക് നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല.

സുപ്രീംകോടതിയുടെ ഈ വിധിയോടെ നാളത്തെ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം കൈവന്നിരിക്കുകയാണ്. സുപ്രീകോടതിയുടെ കര്‍ശനനിരീക്ഷണത്തിന്‍ കീഴിലാകും നാളത്തെ വിശ്വാസ വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button