കണ്ണൂര്‍: ജില്ലയില്‍ പ്രവേശിക്കാന്‍ സി.പി.എം നേതാവ് പി.ജയരാജന് അനുമതിയില്ല. പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജന്‍ നല്‍കിയ ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. ചികില്‍സയ്ക്കായി 17, 18 തീയതികളില്‍ ജില്ലയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. നേരത്തെ 16ന് വോട്ടുചെയ്ത് മടങ്ങാന്‍ കോടതി ജയരാജന് കോടതി അനുവാദം നല്‍കിയിരുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ ജയരാജന് മാര്‍ച്ചിലാണ് ജാമ്യം ലഭിച്ചത്. രണ്ടു മാസത്തേക്കോ അല്ലെങ്കില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു ജാമ്യവ്യവസ്ഥയില്‍ കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments