അഭിമാനത്തോടെ തങ്ങളുടെ മക്കളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ ഫേസ്ബുക്കിലിടുന്നത് മിക്ക മാതാപിതാക്കളുടെയും ശീലമാണ്. എന്നാല്‍ ഫ്രാന്‍സില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ വന്‍ പിഴ നല്‍കുകയോ ജയില്‍ ശിക്ഷ അനുഭവിക്കുയോ ചെയ്യേണ്ടി വരും.ഇതു പ്രകാരം 18 വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടെങ്കില്‍ സ്വകാര്യത ലംഘിച്ചതിന് തങ്ങളുടെ മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുക്കാവുന്നതുമാണ്.
കുട്ടികളുടെ അനുവാദമില്ലാതെ ഫോട്ടോ ഇട്ടാല്‍ കടുത്ത ശിക്ഷ ഏറ്റ് വാങ്ങേണ്ടി വരുമെന്നാണ് ഫ്രാന്‍സിലെ കുപ്രസിദ്ധവും കര്‍ക്കശവുമായ സ്വകാര്യതാ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 35 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments