ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച അരവിന്ദ് കേജ്രിവാളിന്‍റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചു കൊണ്ട് ബിജെപിയുടെ പത്രസമ്മേളനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലിയും പങ്കെടുത്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ബി.എ. ഡിഗ്രിയുടേയും, ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച എം.എ. ഡിഗ്രിയുടേയും സര്‍ട്ടിഫിക്കറ്റുകള്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു.
നുണപറഞ്ഞ് അനാവശ്യവിവാദം അഴിച്ചുവിട്ട അരവിന്ദ് കെജ്രിവാള്‍ മാപ്പു പറയണമെന്നും പാര്‍ട്ടിക്കു വേണ്ടി ഇരുനേതാക്കളും ആവശ്യപ്പെട്ടു.
Post Your Comments