IndiaNews

കേരളം എല്‍.ഡി.എഫ് തൂത്തുവാരുമെന്ന് ഐ.ബി റിപ്പോര്‍ട്ട് ചെയ്‌തെന്ന വാര്‍ത്ത വ്യാജം

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ് തൂത്തുവാരുമെന്ന് കേന്ദ്ര ഐ.ബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായുള്ള വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു റിപ്പോര്‍ട്ടും ഇന്റലിജന്‍സ് ഏജന്‍സികള്‍ ആഭ്യന്തര വകുപ്പിന് നല്‍കിയിട്ടില്ലെന്നും ഇത്തരം ഒരു സര്‍വേ തന്നെ നടത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എല്‍.ഡി.എഫിന് 105 മുതല്‍ 115 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഭൂരിപക്ഷം മന്ത്രിമാരും തോല്‍ക്കുമെന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു എന്നായിരുന്നു വാര്‍ത്ത . ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ വന്ന വാര്‍ത്ത സി.പി.എം ഉടമസ്ഥയിലുള്ള മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button