കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേനത്തിന്റെ കാര്യത്തില്‍ ദേവപ്രശ്‌നം നടത്തി തീരുമാനമെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെല്ലെന്ന വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.
രാജ്യത്ത് ഏത് മതത്തിന്റെ ആരാധനാലയത്തിലും ആവിഭാഗത്തിലെ സ്ത്രീക്കും പുരുഷനും കയറാന്‍ അധികാരമുണ്ടെന്നും അവരെ തടയാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ക്ഷേത്രങ്ങളിലും ദര്‍ഗകളിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിച്ചത് അടുത്ത കാലത്ത് രാജ്യത്ത് വലിയ വാര്‍ത്തായായിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശന സ്വാതന്ത്രം നല്‍കണമെന്ന് നിരവധി ബി.ജെ.പി നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments