ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള പോലീസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയും, പുരോഗതിയും ഒരുപോലെ ലഭിച്ചിരിക്കുന്നു എന്ന് പറയാം.
വീടിനുള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ലഭിച്ച ആയുധങ്ങളില്‍ രക്തക്കറയില്ല എന്ന കണ്ടെത്തല്‍ പോലീസിന് തിരിച്ചടിയായി. കൊലയ്ക്കുപയോഗിച്ചത് ഈ ആയുധങ്ങളല്ല എന്ന നിഗമനത്തിലാണ് പോലീസ്.
സംശയമുള്ളവരുടെ വിരലടയാള പരിശോധന പരാജയപ്പെട്ടതും പോലീസിനെ കുഴപ്പത്തിലാക്കി. വീടിനുള്ളില്‍ നിന്നും ലഭിച്ച വിരലടയാളവുമായി സംശയമുള്ളവരുടെ വിരലടയാളങ്ങള്‍ക്ക് സാമ്യമില്ല.
കേസന്വേഷണത്തിലുണ്ടായ പുരോഗതിയില്‍ സംശയത്തിന്‍റെ നിഴലുകള്‍ ഒരാളിലേക്ക് നീളുന്ന നിലയിലായി. ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെയാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. ഇയാള്‍ ജിഷയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പോലീസ് തയാറാക്കിയ രേഖാചിത്രവുമായും ഇയാള്‍ക്ക് സാമ്യമുണ്ട്.
Post Your Comments