KeralaNews

ജിഷ വധക്കേസ് : പിതാവ് കോടതിയിൽ

കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത് . തുടരന്വേഷണം നടത്തുന്ന കാര്യത്തിൽ കോടതി നാളെ വാദം കേൾക്കും.

കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജിഷാവധക്കേസിലെ കണ്ടെത്തലുകൾ വാസ്തവവിരുദ്ധമാണെന്നാണ് ജിഷയുടെ പിതാവായ പാപ്പുവിന്റെ വാദം. കൂടാതെ ജിഷ കൊല്ലപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുറ്റപത്രത്തിലും രേഖപ്പെടുത്തിയിരിക്കുന്ന സമയങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടെന്നും ഹർജിയിൽ പറയുന്നു. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും ഹർജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button