കാലിഫോര്‍ണിയ : ഫെയ്സ്ബുക്ക് ടാഗിംഗ് ടൂള്‍ സംവിധാനം നിര്‍ത്തലാക്കാന്‍ സാധ്യത. അനാവശ്യ ടാഗിംഗ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് ഒരു കൂട്ടം ഉപയോക്താക്കള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഫെയ്സ് ബുക്ക്.
അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെ സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്ന സഹായിക്കുന്ന സംവിധാനമാണ് ടാഗിംഗ്. പരാതികള്‍ തള്ളണമെന്ന് ഫെയിസ് ബുക്കിന്റെ ആവശ്യം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു. ഉപയോക്താക്കളുടെ ആവശ്യം എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയാത്ത ഫെയ്സ് ബുക്ക് ടാഗിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. 2010ല്‍ ഫെയ്സ് ബുക്ക് അവതരിപ്പിച്ച സംവിധാനമാണ് ഫോട്ടോ ടാഗിംഗ് ടൂള്‍ സംവിധാനം.
Post Your Comments