പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടിക്ക് പാലക്കാട് ആവേശപൂര്‍വ്വമായി നടന്നു. ഇടതു-വലതു മുന്നണികളുടെ ദുര്‍ഭരണത്തില്‍ ആണ്ടുപോയ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ അധികാരത്തിലെത്തിക്കാമെങ്കില്‍ സ്ഥിരതയുള്ള നല്ല ഭരണം കാഴ്ചവയ്ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ ദാരുണ കൊലപാതകം നടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ണുതുറന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ കാഴ്ചവച്ച ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഇറാഖ്, ലിബിയ, സിറിയ, യെമന്‍ തുടങ്ങിയ പ്രശ്നബാധിത രാജ്യങ്ങളില്‍ നഴ്സ് ജോലി ചെയ്യുന്ന മലയാളി സഹോദരിമാരെ തിരികെ നാട്ടിലെത്തിക്കാന്‍ സുഷമാ സ്വരാജിന്‍റെ നേതൃത്വത്തിന്‍ കീഴിലുള്ള വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളെപ്പറ്റി എടുത്തു പറഞ്ഞു. കേരളത്തില്‍ ഒരു മൂന്നാം ശക്തിയായി എന്‍ഡിഎ മാറിയിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
കേരളത്തിന്‍റെ നല്ലഭാവിക്കായി എന്‍ഡിഎയെ അധികാരത്തിലെത്തിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Post Your Comments