ജിഷയുടെ കൊലപാതകം സംബന്ധിച്ച ചില നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി സംഘത്തലവന്‍ DySP ജിജിമോന്‍ അറിയിച്ചു. കൊലപാതകം നടന്ന സമയം സംബന്ധിച്ചാണ് ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. വൈകിട്ട് 5:45-ന് തന്നെയാണ് കൃത്യം നടന്നതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്.
വൈകിട്ട് 5:45-ന് നിലവിളി കേട്ടിരുന്നതായി പരിസരവാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഘാതകനെന്ന് കരുതുന്നയാല്‍ കനാല്‍ വഴി പോയത് 6:05-നാണ്.
കൃത്യം ചെയ്തത് ഒരാള്‍ ഒറ്റയ്ക്കാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല എന്നും DySP ജിജിമോന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ നിഗമനത്തില്‍ എത്താനാകൂ.
കേസന്വേഷണത്തില്‍ ഉണ്ടായ മറ്റൊരു പുരോഗതിയില്‍ ഇന്നലെ രാത്രിയില്‍ പോലീസ് രണ്ട് ബസ് ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ആളാണ്.
Post Your Comments