കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് പുറമേ ഇന്ന്‍ ലോക്സഭയിലും അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന അവസരത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതിരോധങ്ങള്‍ പൂര്‍ണ്ണമായും പാളിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. 2004-അധികാരമൊഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളെ കാറ്റില്‍പ്പറത്തിയാണ് തുടര്‍ന്ന്‍ അധികാരമേറ്റെടുത്ത യുപിഎ സര്‍ക്കാര്‍ വി.വി.ഐ.പി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കോണ്‍ട്രാക്റ്റ് അഗസ്റ്റ വെസ്റ്റ്ലാന്‍റിനു ലഭ്യമാക്കിയത്.
തുടക്കത്തില്‍ 6-ഓളം കമ്പനികള്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ പക്കല്‍ നിന്നും കരാര്‍ നേടിയെടുക്കാന്‍ രംഗത്തുണ്ടായിരുന്നു. പക്ഷേ അവരെയെല്ലാം ഒഴിവാക്കി അഗസ്റ്റ വെസ്റ്റ്ലാന്‍റ് മാത്രം കരാറിനായി യോഗ്യത നേടിയെടുക്കുന്ന തരത്തില്‍ യുപിഎ ഗവണ്‍മെന്‍റിലെ ഉന്നതര്‍ ഇടപെട്ട് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരുന്നു. 6000-അടി ഉയരത്തിലെങ്കിലും പറക്കാന്‍ കഴിയുന്നതാകണം പുതുതായി വാങ്ങാന്‍ പോകുന്ന ഹെലികോപ്റ്ററുകള്‍ എന്ന എന്‍ഡിഎയുടെ കാലത്ത് നിലവില്‍ വരുത്തിയ ചട്ടമാണ് ആദ്യം തിരുത്തിയത്. അഗസ്റ്റ വെസ്റ്റ്ലാന്‍റിന്‍റെ ഹെലികോപ്റ്ററുകള്‍ക്ക് പറക്കാന്‍ കഴിയുന്ന പരമാവധി ഉയരമായ 4500-അടി എന്നാക്കിയാണ് യുപിഎ ചട്ടം തിരുത്തിയെഴുതിയത്.
ഹെലികോപ്റ്ററിന്‍റെ ക്യാബിന്‍റെ ഉയരം 1.45 മീറ്റര്‍ എന്നതാണ് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും പിന്തുടരുന്ന രീതി. പക്ഷേ യുപിഎ ഇത് 1.8 മീറ്റര്‍ എന്നാക്കി തിരുത്തി. അതോടെ കരാറിനായി രംഗത്തുള്ള ബാക്കി കമ്പനികള്‍ ഒക്കെ അയോഗ്യരായി. കാരണം, 1.8 മീറ്റര്‍ ക്യാബിന്‍ ഉയരമുള്ള ഹെലികോപ്റ്റര്‍ അഗസ്റ്റ വെസ്റ്റ്ലാന്‍റ് മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. കരാര്‍ അവര്‍ക്ക് തന്നെ ലഭിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു ഇതെന്ന്‍ വ്യക്തമാണ്.
ഇന്ത്യന്‍ സാഹര്യങ്ങളില്‍ ഇന്ത്യയില്‍ പറക്കേണ്ട ഹെലികോപ്റ്ററുകളുടെ പരീക്ഷണപ്പറക്കലുകള്‍ യുപിഎ നടത്തിയത് ഇന്ത്യയില്‍ നിന്നും തികച്ചും വിഭിന്നമായ, തണുത്ത കാലാവസ്ഥയുള്ള ഇറ്റലിയില്‍ വച്ചായിരുന്നു. അതും യുപിഎ അഗസ്റ്റയ്ക്കായി തിരുത്തിയ ചട്ടങ്ങള്‍ എല്ലാം പാലിക്കുന്ന AW-101 എന്ന മോഡലിനെ ഒഴിവാക്കി മറ്റൊരു മോഡല്‍ ഉപയോഗിച്ചും. ഇത്ര ഗുരുതരമായ ക്രമക്കേടുകളാണ് ആഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ യുപിഎ നടത്തിയത്.
മറ്റൊരു ചട്ടലംഘനം കരാര്‍ നല്‍കിയത് സംബന്ധിച്ചാണ് നടന്നത്. ചട്ടങ്ങള്‍ അനുസരിച്ച് ഒറിജിനല്‍ എക്വിപ്പ്മെന്‍റ് മാനുഫാക്ചറര്‍ (OEM) ആയ അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഇറ്റലിക്കാണ് ഇന്ത്യ കരാര്‍ നല്‍കേണ്ടിയിരുന്നത്. പക്ഷേ കാരാര്‍ നല്‍കിയത് ഇറ്റാലിയന്‍ മാതൃകമ്പനിയുടെ ഒരു ഉപകമ്പനി മാത്രമായ ആഗസ്റ്റ വെസ്റ്റ്ലാന്‍റ് യു.കെ-യുടെ പേരിലും. ഇതും ഇടപാടിനു പിന്നിലെ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Post Your Comments