ന്യൂഡല്‍ഹി: 3727 കോടിരൂപയുടെ അഗസ്‌റ്റ-വെസ്‌റ്റ്‌ലാന്‍ഡ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ പ്രതിരോധ സെക്രട്ടറിയും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായിരുന്ന ശശികാന്ത് ശര്‍മ, വ്യോമസേനാ വൈസ് മാര്‍ഷല്‍ ജസ്‌ബീര്‍ സിങ് പനേസര്‍, മറ്റ് മൂന്ന് വ്യോമസേനാ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അനുമതിക്ക് സി.ബി.ഐ. കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് നടക്കുന്ന കാലത്ത് ശശികാന്ത് ശര്‍മ്മ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് നടന്നത്. പിന്നീട് ശര്‍മ്മ കേന്ദ്ര പ്രതിരോധ സെക്രട്ടറിയും സി.എ.ജിയുമായി നിയമിതനായി. ഇത് ആദ്യമായാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് ശശികാന്ത് ശര്‍മ്മയുടെ പേര് വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്നത്.
ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാവിന് കോവിഡ് ; സിപിഎം നേതാക്കൾ കൂട്ടത്തോടെ നിരീക്ഷണത്തിൽ
ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ ശര്‍മ്മ പങ്കാളിയായിരുന്നുവെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു. 12 വി.വി.ഐ.പി. ഹെലികോപ്‌ടറുകള്‍ക്കുള്ള കരാര്‍ പരിഗണനയിലിരിക്കുമ്പോഴും ഓപ്പറേഷണല്‍ ആവശ്യകതകള്‍ നിശ്‌ചയിക്കുമ്പോഴും ശര്‍മ പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
പിന്നീട് 2011 മുതല്‍ 2013 വരെ പ്രതിരോധസെക്രട്ടറിയും 2017 വരെ സി.എ.ജിയുമായി സേവനമനുഷ്‌ഠിച്ചിരുന്നു. ശര്‍മ്മയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സി.ബി.ഐ രേഖാമൂലം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചീഫ് ടെസ്റ്റ് പൈലറ്റ് എസ്.എ കുന്തേ, വിംഗ് കമാന്‍ഡര്‍ തോമസ് മാത്യു, ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്‍ സന്തോഷ് എന്നിവരാണ് സി.ബി.ഐ പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്ന ഐ.എ.എഫ് ഉദ്യോഗസ്ഥര്‍.
Post Your Comments