കട്ടപ്പന: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാനാവാതെ എ.ആര്‍. ക്യാംപിലെ പൊലീസുകാരെ പ്രച്ഛന്ന വേഷം കെട്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രേഖാചിത്രം വരച്ച് പൊലീസ് അപഹാസ്യരാകുകയാണ്. രേഖാചിത്രം വരയ്ക്കലാണ് പൊലീസിന്റെ പണിയെങ്കില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ഡിജിപി ആക്കിയാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.
ഒരു വനിതാ പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ ഉണ്ടാക്കി വേണം സമഗ്രമായ ഒരു അന്വേഷണം നടത്താന്‍. ഇതിനകം അന്വേഷണത്തിലുണ്ടായ പാളിച്ചകളെ കൂടി ഉല്‍പ്പെടുത്തിവേണം അന്വേഷണം നടത്താനെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്ന് രൂപീകരിച്ചിരിക്കുന്ന ഐജിയുടെ നേതൃത്വത്തിലുള്ള ടീം ഈ കേസ് അന്വേഷണത്തിന് സഹായകരമല്ലെന്നും ഈ ടീമിനെ പിരിച്ചുവിടണമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ജിഷയുടെ വീട്ടില്‍ പൊലീസ് വീണ്ടും പരിശോധന നടത്തി. ഡിവൈഎസ്പി ബിജിമോന്റെ നേതൃത്വത്തിലാണ് പരിശോധന. അയല്‍ വീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
Post Your Comments