KeralaNews

വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ ജീവിച്ചിരുന്നത്

കൊച്ചി: ആക്രമം ഭയന്ന ജിഷ വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ കഴിഞ്ഞിരുന്നതെന്ന് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.ദലിതരായ ഇവര്‍ ഏറെ അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണ് കുറുപ്പംപടിയില്‍ കഴിഞ്ഞിരുന്നതെന്നും പുറംപോക്കിലെ താമസക്കാര്‍ ആയിരുന്നതിനാല്‍ സമൂഹത്തിന്റെ ഒരുവിധ പിന്തുണയും ഈ കുടുംബത്തിനുണ്ടായിരുന്നില്ലെന്നതും ഞെട്ടിപ്പിക്കുന്നതാണെന്ന് വനിതാ പ്രവര്‍ത്തകര്‍ പറഞ്ഞു.
 
ഏതു സമയവും അക്രമം പ്രതീക്ഷിച്ചിരുന്നതിനാലാവണം ജിഷ എപ്പോഴും സ്വന്തം വസ്ത്രത്തില്‍ ക്യാമറ കരുതിയിട്ടുണ്ടാവുകയെന്ന് അഡ്വ. ടി.ബി.മിനി പറഞ്ഞു. ജിഷയുടെ വീട് സന്ദര്‍ശിച്ച സമൂഹത്തില്‍ നിന്ന് അയല്‍പക്കങ്ങളിലെ വീടുകളിലുള്ളവരാരും തങ്ങളോട് സംസാരിക്കാന്‍ തയാറായില്ലെന്ന് ഇവര്‍ പറയുന്നു. മൃതദേഹം സംസ്‌കരിക്കുക വഴി തുടരന്വേഷണത്തിനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നും ഇവര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button