റിയാദ്: വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സൗദി എണ്ണ ഉത്പാദനം കൂട്ടുന്നു.വേനല്‍ ചൂട് കടുത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ തങ്ങളുടെ പ്രതിദിന ഉത്പാദനം 10 .15 ദശ ലക്ഷം ബാരലില്‍ നിന്ന് 10.50 ദശ ലക്ഷമായി ഉയര്‍ത്തുന്നത്. ഇതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയായ 48.5 ഡോളറിലെത്തി. വില ഉടന്‍ 50 ഡോളറിലെത്തുമെന്നാണ് നിഗമനം.
ഉത്പാദനം കൂട്ടുന്നത് ആഭ്യന്തര ഉപയോഗത്തിന് മാത്രമാണെന്നും ഇത് അന്താരാഷ്ട്ര വിപണിയിലേക്ക് നല്‍കില്ലെന്നുമാണ് സൂചന. വേനല്‍ കാലത്ത് നേരിയ തോതില്‍ ഉത്പാദനം കൂടുന്നത് പതിവാണ്. രാജ്യത്തെ ശീതികരണ സംവിധാനങ്ങളുടെ കൂടിയ ഉപയോഗമാണ് ഇതിന് കാരണം. പ്രതിദിനം 8 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് സൗദി വൈദ്യുതിക്ക് വേണ്ടി ഉപയോഗിക്കുന്നത്.കടുത്ത ചൂടായിരിക്കും ഈ വര്‍ഷമെന്നാണ് സൗദി കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഇപ്പോള്‍ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും ചൂട് നാല്‍പ്പത് ഡിഗ്രിയായിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്നതനുസരിച്ച് വൈദ്യുതി ഉപയോഗവും വര്‍ദ്ധിക്കും.
Post Your Comments