തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. തിരുവനന്തപുരത്ത് വച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ വെച്ച് ബി.ജെ.പിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി നല്‍കുന്നത്.
കേരളത്തില്‍ ബി.ജെപി അക്കൗണ്ട് തുറന്നാല്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ മതസൗഹാര്‍ദം തകരുമെന്നും ബി.ജെ.പി സാന്നിധ്യമില്ലാത്ത നിയമസഭയാണ് കേരളത്തില്‍ വരേണ്ടതെന്നും ആന്റണി പറഞ്ഞിരുന്നു
അതേസമയം ആന്റണിയുടെ പരാമര്‍ശം മതത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Post Your Comments