KeralaNews

ബിജെപി വിമുക്ത നിയമസഭയെന്നത് ആന്റണിയുടെ ദിവാസ്വപ്നം മാത്രം, കേരളത്തിലെ ഏറ്റവും വലിയ കലാപമായ മാറാട് ആന്റണി മനപ്പൂർവ്വം മറക്കുന്നു: കുമ്മനം

തിരുവനന്തപുരം : ബിജെപി വിമുക്ത നിയമസഭയെന്നത് എ.കെ.ആന്റണിയുടെ ദിവാസ്വപ്നം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി വന്നാല്‍ വര്‍ഗീയ കലാപമെന്ന് പറയുന്നത് ആന്റണിയുടെ ദുഷ്ട മനസാണ്.

കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ കലാപമായ മാറാട് സംഭവമുണ്ടായത് ആന്റണിയുടെ കാലത്തെന്നും കുമ്മനം പറഞ്ഞു.

ബിജെപി സാന്നിധ്യമില്ലാത്ത കേരള നിയമസഭയാണു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഥമ ലക്ഷ്യമെന്നു എ.കെ. ആന്റണി പറഞ്ഞിരുന്നു. ബിജെപി അക്കൗണ്ട് തുറന്നാല്‍ മത സൗഹാർദ്ദം തകരുമെന്നും മത നിരപേക്ഷത കണ്ണിലെ കൃഷ്മണിപോലെ സൂക്ഷിക്കേണ്ടതാണെന്നും ആന്റണി വ്യക്തമാക്കിയിരുന്നു. ബിജെപിയെ എതിർക്കുന്നതിനായി സിപിഎമ്മിനോടൊപ്പം ചേരുന്നതിൽ തെറ്റില്ലെന്നും ആന്റണി പറഞ്ഞത് കുമ്മനം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button