NewsInternational

ഷിയാ കലാപകാരികള്‍ പാര്‍ലമെന്റിനുള്ളില്‍; ബാഗ്ദാദില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ബാഗ്ദാദ്: ഷിയാ അനുയായികൾ ഇറാക്ക് പാർലമെന്റ് കയ്യേറി. ഷിയാ നേതാവ് മുഖ്തദ അൽസരിന്റെ അനുയായികളാണ് പാർലമെന്റ് കയ്യേറിയത്. ഇതോടെ ബാഗ്ദാദിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.സർക്കാർ പുനസംഘടിപ്പിക്കാൻ നടത്തിയ ശ്രമങ്ങള പരാജയപ്പെട്ടതോടെയാണ് പ്രതിഷേധക്കാർ പർലമെന്റിലെക്കും ഗ്രീൻ സോണിലെക്കും ഇരച്ചു കയറിയത്. ഗ്രീന്‍സോണിലേക്കുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റ് വസ്തുവകകളും തല്ലിത്തകര്‍ത്തു. ചില പാര്‍ലമെന്റ് അംഗങ്ങളെ കൈയേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധക്കാർ ഇന്നലെ രാത്രിയും ഗ്രീൻ സോണിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. ചേംബര്‍ കൈയേറിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്ത് ക്യാമ്പും തുറന്നു. വിദേശ രാജ്യങ്ങളുടെ എംബസ്സികളടക്കമുള്ള അതീവ ജാഗ്രതാ പ്രദേശമാണ് ഗ്രീൻ സോൺ. പ്രധാനമന്ത്രി ഹൈദര്‍ അല്‍ ആബാദിയുടെ നിര്‍ദ്ദേശപ്രകാരം ക്യാബിനറ്റ് പുനസന്ഘടിപ്പിക്കാനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റ്റ് മാസങ്ങളോളമായി അലങ്കൊലപ്പെട്ടിരിക്കുകയായിരുന്നു.പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി കൂടുതല്‍ സുതാര്ര്യമായ സര്‍ക്കാര്‍ സ്ഥാപിക്കണം എന്നതാണ്.തലസ്ഥാനനഗരയിലേക്കുള്ള എല്ലാ റോഡുകളും അടച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button